Message

സന്ദേശം

സഹകരണ മേഖലയില്‍ ആരംഭിച്ചിട്ടുള്ള മൂവാറ്റുപുഴയിലെ ഏറ്റവും മികച്ച സ്ഥാപനമാണ് എം. സി. എസ്‌ ഹോസ്പിറ്റല്‍, അനുഭവസമ്പത്തുള്ള ഡോക്ടര്‍മാരുടെ സേവനവും എറ്റവും ആധുനിക ചികിത്സയും സമന്വയിപ്പിച്ച് മൂവാറ്റുപുഴയിലെ ഒന്നാംകിട സൗകര്യങ്ങൾ നല്‍കുന്ന ആശുപത്രിയായി മാറുകയാണ് മൂവാറ്റുപുഴ ചാലിക്കടവ്‌ പാലത്തിന്‌ സമീപമുള്ള എം. സി. എസ്‌. ഹോസ്പിറ്റല്‍. അടിസ്ഥാന രോഗ പരിചരണം നല്‍കുന്ന ഔട്ട്പേഷ്യന്റ് വിഭാഗവും ഉയര്‍ന്ന ശ്രദ്ധയും പരിചരണവും നല്‍കുന്ന തീവ്ര പരിചരണ വിഭാഗവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 24 മണിക്കുറും ഫിസിഷ്യന്റെ സേവനവും സമഗ്ര പ്രമേഹ ചികിത്സയും അടിസ്ഥാന ഹൃദ്രോഗ പരിചരണവും വിവിധ രോഗങ്ങളെ തിരിച്ചറിയുന്നതിനും അവയുടെ അപകടസാധ്യതകളെ കണ്ടു മുന്കരുതലെടുക്കുന്നതിനും ഉപകരിക്കുന്ന ആരോഗ്യ പരിശോധനയും ഈ ആശുപത്രിയിൽ സജ്ജമാണ്. സങ്കീര്‍ണ്ണമായ ചികിത്സയ്ക്കു വേണ്ടി വരുന്ന ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്ക് ഇവിടെ സൗകര്യമുണ്ട്. ഏറ്റവും മികച്ച സാങ്കേതികമികവിൽ പ്രവർത്തിക്കുന്ന ഓപ്പറേഷൻ തീയേറ്ററുകളാണുള്ളത്. ശസ്ത്രക്രിയയിൽ വിദഗ്ദ്ധരായ ഡോക്ടർമാരും പരിശീലനം സിദ്ധിച്ച നഴ്‌സുമാരും ഉണ്ട്. അസ്ഥിരോഗസംബന്ധമായ എല്ലാവിധ ശസ്ത്രകൃയയ്ക്കും ഇവിടെ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

കുഞ്ഞുങ്ങൾക്കായി പ്രത്യേകം പ്രവർത്തിക്കുന്ന പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് ഉൾപ്പടെയുള്ള ശിശുരോഗ വിഭാഗവും ഇവിടെ സജ്ജമാണ്. ഫാമിലി മെഡിസിനിൽ കുടുംബാംഗങ്ങളിൽ ഓരോരുത്തർക്കും ആവശ്യമായ സമഗ്ര മെഡിക്കൽ പരിചരണവും, ആരോഗ്യ പരിപാലനവും, പ്രതിരോധസേവനങ്ങളും ഇവിടെ നൽകുന്നുണ്ട്. ത്വക്ക് രോഗ സംബന്ധമായതും, മുടി, നഖങ്ങൾ എന്നിവയുടെ സൗന്ദര്യ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന ത്വക്ക് രോഗ വിഭാഗവും പ്രവർത്തിക്കുന്നു. പ്രായഭേദമേന്യ അപസ്മാരരോഗങ്ങൾ, ലൈംഗിക രോഗങ്ങൾ, മറ്റ് പകർച്ചവ്യാധികൾ എന്നിവയുൾപ്പടെയുള്ള രോഗ നിർണ്ണയങ്ങളും ചികിത്സയും ഇവിടെ ലഭ്യമാണ്. വിവിധങ്ങളായ സൗന്ദര്യവർധക സേവനങ്ങളും ഇവിടെ ലഭ്യമാണ്. രോഗനിര്ണയത്തിനായുള്ള ഇമേജിങ് സേവനങ്ങൾ നൽകുന്ന റേഡിയോ ഡയഗ്നോസിസ് ആൻഡ് സൊനോളജി, എക്സ്-റേ, അൾട്രാസൗണ്ട് സ്കാൻ എന്നിവയാണ് ഉള്ളത്. എല്ലാ സ്പെഷ്യലിറ്റികൾക്കും ഉപയുക്തമായ റേഡിയോളജി വിഭാഗത്തിൽ റേഡിയോളോജിസ്റ്റും വിദഗ്ദ്ധരായ ടെക്‌നിഷ്യന്മാരും സേവനസന്നദ്ധരായി എപ്പോഴുമുണ്ട്. മുതിർന്ന ഗൈനക്കോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നതാണ് ഗൈനക്കോളജി വിഭാഗം. പ്രസവസംബന്ധമായതും പ്രത്യുല്പാദന ആരോഗ്യ സംരക്ഷണ സേവനങ്ങളും ഏറ്റവും ശ്രദ്ധയോടെയും കരുതലോടെയും നൽകുന്നു. ഉയർന്ന രക്തസമ്മര്ദം, പ്രമേഹം, മറ്റ് വൈകല്യങ്ങൾ എന്നിവയാൽ സങ്കീര്‍ണ്ണമായ പ്രസവ കേസുകൾക്ക് ഗർഭകാല സംരക്ഷണം, പുരുഷൻമാരുടെയും സ്ത്രീകളുടെയും വന്ധ്യത വിലയിരുത്തൽ, ക്യാൻസർ സ്ക്രീനിംഗ് തുടങ്ങി ഗൈനക്കോളജിയുമായി ബന്ധപ്പെട്ട എല്ലാ പരിചരണവും സേവനവും ഇവിടെ ലഭ്യമാണ്.

വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച്, ആതുരസേവന രംഗത്ത് നാഴികക്കല്ലായി മാറുവാൻ പോകുന്ന പ്രവർത്തനങ്ങളാണ് ഘട്ടം ഘട്ടമായി എം. സി. എസ്. ആശുപത്രി നടപ്പാക്കി വരുന്നത്. ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് ഞങ്ങളോടൊപ്പം നിന്ന എല്ലാ അഭ്യുദയകാംഷികളോടും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. ജില്ലയിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ ഉള്ള ആശുപത്രിയായി വളരുവാൻ എം. സി. എസിന് സാധിക്കണം. ഇവിടെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ നിങ്ങളേവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

– സുർജിത് എസ്‌തോസ്